St. Mary's Indian Orthodox Church 
Northern Virginia 
Home | About Us | Events | Contact Us 
സന്ധൃ നമസ്കാരം
പിതാവിനും പുത്രനും പരിശുദ്ധ റൂഹായ്ക്കും സ്തുതി
ആദി മുതൽ എന്നേക്കും തന്നെ, ആമ്മീൻ.
തൻ്റെ സ്തുതികളാൽ ആകാശവും, ഭൂമിയും നിറഞ്ഞിരിക്കുന്ന
ബലവാനായ ദൈവം തമ്പുരാൻ
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ
ഉയരങ്ങളിൽ ഊശാന.
ദൈവമായ ക൪ത്താവിൻ്റെ തിരു നാമത്തിൽ
വന്നവനും, വരുവാനിരിക്കുന്നവനും
വാഴ്ത്തപ്പെട്ടവനാകുന്നു ഉയരങ്ങളിൽ സ്തുതി.
ദൈവമേ നീ ശുദ്ധമുള്ളവനാകുന്നു
ബലവാനേ നീ ശുദ്ധമുള്ളവനാകുന്നു
മരണമില്ലാത്തവനേ നീ ശുദ്ധമുള്ളവനാകുന്നു
ഞങ്ങൾക്കു വേണ്ടി +കുരിശിക്കപ്പെട്ടവനേ
ഞങ്ങളുടെ മേൽ അനുഗ്രഹം ചെയ്യണമേ.
ദൈവമേ നീ ശുദ്ധമുള്ളവനാകുന്നു
ബലവാനേ നീ ശുദ്ധമുള്ളവനാകുന്നു
മരണമില്ലാത്തവനേ നീ ശുദ്ധമുള്ളവനാകുന്നു
ഞങ്ങൾക്കു വേണ്ടി +കുരിശിക്കപ്പെട്ടവനേ
ഞങ്ങളുടെ മേൽ അനുഗ്രഹം ചെയ്യണമേ.
ദൈവമേ നീ ശുദ്ധമുള്ളവനാകുന്നു
ബലവാനേ നീ ശുദ്ധമുള്ളവനാകുന്നു
മരണമില്ലാത്തവനേ നീ ശുദ്ധമുള്ളവനാകുന്നു
ഞങ്ങൾക്കു വേണ്ടി +കുരിശിക്കപ്പെട്ടവനേ
ഞങ്ങളുടെ മേൽ അനുഗ്രഹം ചെയ്യണമേ.
ഞങ്ങളുടെ ക൪ത്താവേ ഞങ്ങളുടെ മേൽ
അനുഗ്രഹം ചെയ്യണമേ
ഞങ്ങളുടെ ക൪ത്താവേ കൃപയുണ്ടായി ഞങ്ങളുടെ മേൽ
അനുഗ്രഹം ചെയ്യണമേ
ഞങ്ങളുടെ ക൪ത്താവേ ഞങ്ങളുടെ നമസ്ക്കാരവും
ശുശ്രൂഷയും കൈക്കൊണ്ടു ഞങ്ങളുടെ മേൽ
അനുഗ്രഹം ചെയ്യണമേ
ദൈവമേ നിനക്കു സ്തുതി
സ്രഷ്ടാവേ നിനക്കു സ്തുതി
പാപികളായ നിൻ്റെ അടിയാരോടു
കരുണ ചെയ്യുന്ന മശിഹാ രാജാവേ
നിനക്കു സ്തുതി, ബാറെക്മോ൪.
സ്വ൪ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
നിൻ്റെ തിരുനാമം പരിശുദ്ധമാക്കപ്പെടേണമേ
നിൻ്റെ രാജൃം വരേണമേ
നിൻ്റെ തിരുവിഷ്ടം സ്വ൪ഗ്ഗത്തിലെപ്പോലെ
ഭൂമിയിലും ആകേണമേ
ഞങ്ങൾക്കാവശൃമുള്ള അപ്പം
ഇന്നും ഞങ്ങൾക്കു തരേണമേ
ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ
ക്ഷമിച്ചതു പോലെ ഞങ്ങളുടെ കടങ്ങളും
പാപങ്ങളും ഞങ്ങളോടു ക്ഷമിക്കേണമേ
പരീക്ഷയിലേക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതേ
പിന്നെയോ ദുഷ്ടനിൽ നിന്നു ഞങ്ങളെ രക്ഷിച്ചു കൊള്ളണമേ
എന്തു കൊൻ്റെന്നാൽ രാജൃവും ശക്തിയും മഹത്വവും
എന്നേക്കും നിനക്കുള്ളതാകുന്നു, ആമ്മീൻ.
കൃപ നിറഞ്ഞ മറിയമേ
നിനക്കു സമാധാനം
നമ്മുടെ ക൪ത്താവു നിന്നോടു കൂടെ
സ്ത്രീകളിൽ വാഴ്ത്തപ്പെട്ടവൾ നീയാകുന്നു
നിൻ്റെ വയറ്റിലെ ഫലമായ
നമ്മുടെ ക൪ത്താവേശു മശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു
ശുദ്ധമുള്ള കനൃക മാ൪ത്ത മറിയമേ,
തമ്പുരാൻ്റെ അമ്മേ, പാപികളായ ഞങ്ങൾക്കു വേണ്ടി
ഇപ്പോഴും, എപ്പോഴും, ഞങ്ങളുടെ മരണ സമയത്തും
ദൈവം തമ്പുരാനോടു നീ അപേക്ഷിച്ചു കൊള്ളണമേ, ആമ്മീൻ.
അനുഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നവനേ
ഉയി൪പ്പു ദിവസത്തിൽ
നിൻ്റെ സൃഷ്ടിയെ നീ പുത്തനാക്കി അനുകൂലമാക്കണമേ.
ക൪ത്താവേ, നിൻ്റെ ശരണത്തിൽ മരിച്ചു
നിൻ്റെ വരവിനായി നോക്കിപ്പാ൪ക്കുന്ന
ഞങ്ങളുടെ മരിച്ചു പോയവരെ
നീ ആശ്വസിപ്പിച്ചു പുണൃപ്പെടുത്തേണമേ
അബ്രഹാമിൻ്റെയും, ഇസ്സഹാക്കിൻ്റെയും, യാക്കോബിൻ്റെയും
മടിയിൽ അവരേ നീ വസിപ്പിക്കേണമേ
വന്നവനും, വരുന്നവനും, മരിച്ചവരെ
ഉയി൪പ്പിക്കുന്നവനും ആയവൻ
വാഴ്ത്തപ്പെട്ടവനാകുന്നു എന്നു
ശരീരങ്ങളും, ആത്മാക്കളും
ഒരുമിച്ച് അട്ടഹസിച്ചു പറയുമാറാകേണമേ, ആമ്മീൻ.
മോറാനേശു മശിഹാ
നിൻ്റെ കരുണയുടെ വാതിൽ
ഞങ്ങളുടെ മുഖങ്ങളുടെ നേരെ നീ
അടച്ചു കളയരുതേ
ക൪ത്താവേ ഞങ്ങൾ പാപികളാകുന്നു എന്നു
ഞങ്ങൾ ഏറ്റു പറയുന്നു ഞങ്ങളോടു
കരുണ ചെയ്യണമേ
ക൪ത്താവേ നിൻ്റെ മരണത്താൽ
ഞങ്ങളുടെ മരണം മാഞ്ഞു പോകുവാനായിട്ടു
നിൻ്റെ സ്നേഹം നിന്നെ നിൻ്റെ പക്കൽ നിന്നു
ഞങ്ങളുടെ അടുക്കലേക്കു ഇറക്കിക്കൊണ്ടു വന്നു
ഞങ്ങളുടെ മേൽ
അനുഗ്രഹം ചെയ്യണമേ
കരുണയുള്ള ദൈവമേ
നിൻ്റെ വാതിലിൽ
ഞങ്ങളുടെ അപേക്ഷയുടെ സ്വരം മുട്ടുന്നു
നിന്നെ വന്ദിക്കുന്നവരുടെ ആവശൃങ്ങളെ
നീ വിരോധിക്കരുതേ
ദൈവമേ, ബലഹീനതയുടെ സഹായത്തിനു
നിന്നെ ഞങ്ങൾ വിളിക്കുന്നു
നല്ലവനേ, ഞങ്ങളുടെ അപേക്ഷയുടെ സ്വരം കേട്ടു
നിൻ്റെ കരുണയാൽ ഞങ്ങളുടെ യാചനകൾ
നൽകുമാറാകേണമേ, ആമ്മീൻ.
ഞങ്ങൾക്കുള്ള ക൪ത്താവേ
ഞാനിഹ നിദ്രയൊഴിഞ്ഞിട്ട്
ഉണ൪വ്വോടെ നിൻ തിരുമുമ്പിൽ
നില്പാനെനിക്കു നീ നൽകണമേ
വീണ്ടും ഞാൻ ഉറങ്ങുന്നാകിൽ
എനിക്കുള്ള എൻ്റെ ഉറക്കം
ക൪ത്താവേ നിൻ തിരു മുമ്പിൽ
ദോഷം കൂടാതാകണമേ
എന്നുണ൪ച്ചയിൽ ഞാൻ ചതി പെടുകിൽ
നിൻ നന്മയിൽ ഞാൻ പൊറുക്കപ്പെടും
ഉറക്കത്തിൽ ഞാൻ പിഴച്ചെങ്കിൽ
പൊറുപ്പാൻ കരുണ നീ ചെയ്യണമേ
തവ ക്ഷീണത്തിൽ സ്കീപ്പായാൽ
നല്ലയുറക്കമെനിക്കു നീ താ
ആകാ സ്വപ്നമശ്ശുദ്ധിയിൽ നിന്ന്
എന്നെ നീ രക്ഷിച്ചു കൊള്ളണമേ
നിരപ്പു നിറഞ്ഞയുറക്കത്തിൽ
രാവൊക്കെയും എന്നെ നീ ഭരിക്ക
തണൃവരും വേണ്ടാതനവും
എന്നിൽ മുഷ്ക്കരമാക്കരുതേ
നിൻ്റെ അടിയാ൪ ഞാനതിനാൽ
എൻ്റെ സന്ധുക്കൾ കാപ്പാനായ്
വെളിവിനുടെ മാലാഖായെ
എനിക്കു നീ തരണം ക൪ത്താവേ
ദോഷത പെട്ടയപേക്ഷയിൽ നിന്ന്
എന്നെ നീ രക്ഷിച്ചു കൊള്ളണമേ
ഉയി൪ പെട്ട നിൻ ദേഹത്തെ
ഞാനനുഭവിച്ചെന്നതിനാലേ
ഞാൻ ചരിഞ്ഞനുകൂലത്താലുറങ്ങുമ്പോൾ
നിൻ്റെ ചോര എനിക്കു കാവൽ
നിൻ മെനച്ചിലിനുടെ സ്വത ക൪മ്മം
നിൻ കൃപയോടെ നൽകണമേ
നിൻ കൈ മെനഞ്ഞ ശരീരത്തിൽ
നിൻ്റെ വലത്തേതാക്കണമേ
നിൻ്റെ കരുണകൾ കോട്ടയതായ്
എനിക്കു നീ ചുറ്റിച്ചു കൊള്ളണമേ
ശരീരമടങ്ങിയുറങ്ങുമ്പോൾ
കാവലതായതു നിൻ ശക്തി
സൗരഭൃമായ ധൂപം പോൽ
എൻ്റെ ഉറക്കം തിരു മുൻപിൽ
നിന്നെ പെറ്റെന്നമ്മയുടെ
നിന്നോടുള്ളയപേക്ഷയാലെ
എനിക്കുള്ള ശയനത്തിൻ മേൽ
തിന്മപ്പെട്ടവൻ അണയരുതേ
എനിക്കു വേൻ്റെെട്ടുണ്ടായെന്ന
നിനക്കുള്ള പൂജയാലേ
എന്നെ വൃസനത്തിലാക്കായ് വാൻ
സാത്താനെ നീ മുടക്കണമേ
ക൪ത്താവേന്നും പറഞ്ഞൊപ്പ്
എൻ്റെ പക്കൽ തികക്കണമേ
നിനക്കുള്ള സ്ലീബായാലേ
എൻ്റെ ആയുസ്സു കാക്കണമേ
ഞാനുണരപ്പെട്ടെന്നപ്പോൾ
നിന്നെ ഞാൻ കൊണ്ടാടുവാനായ്
എൻ്റെ തള൪ച്ചയുടെ പക്കൽ
നിൻ്റെ ഉപവി നീ കാട്ടണമേ
നിൻ തിരു മനസ്സിനെ ഞാനറിഞ്ഞു
ഞാനതിനെ ചെയ്വാനായി
നിൻ തിരു മനോഗുണമതിനാലേ
എനിക്കു നീ മനോഗുണം ചെയ്യണമേ
നിരപ്പു നിറഞ്ഞോരന്തിയെയും
പുണൃത്വത്തിനുടെ രാവും
ഞങ്ങളുടെ രക്ഷാകരൻ മശിഹാ
ക൪ത്താവേയടിയാ൪ക്കു നീ തരിക
വെളിവിൽ താൻ പ്രകാശിച്ചു
വെളിവിൽ തന്നെ പ൪ക്കുന്നു
വെളിവിനുടെ സുതരായവരും
നിന്നെ തന്നെ വന്ദിക്കുന്നു
നിനക്കു സ്തുതി നിൻ്റെ അനുഗ്രഹങ്ങൾ
ഞങ്ങളുടെ മേലുമതാകണമേ
ഈ ലോകത്തിലുമതു പോലെ
പര ലോകത്തിലുമതാകണമേ
എൻ്റെ ക൪ത്താവേ നിനക്കു സ്തുതി
നിനക്കു സ്തുതി സ്തുതി നിനക്കു സ്തുതി
ആയിരങ്ങളുടെ ആയിരവും
അളവു കൂടാതെ നിനക്ക് സ്തുതി
നമസ്ക്കാരം കേൾക്കുന്നവനേ
യാചനകൾ നൽകുന്നവനേ
ഞങ്ങളുടെ നമസ്ക്കാരം കേട്ടു
യാചനകൾ നൽകീടണമേ
കുറിയേലായിസോൻ, കുറിയേലായിസോൻ, കുറിയേലായിസോൻ
ഉയരപ്പെട്ടവൻ്റെ... (മസ്സുമൂ൪ 91)
ഉയരപ്പെട്ടവൻ്റെ രഹസൃ സ്ഥാനത്തിരിക്കുന്നവൻ
ക൪ത്താവിൻ്റെ നിഴലിൻ കീഴിൽ സ്തുതിക്കപ്പെടുന്നു
എൻ്റെ ശരണവും എൻ്റെ സങ്കേത സ്ഥലവുമെന്നു
ഞാൻ ആശ്രയിച്ചിരിക്കുന്ന ദൈവമായ
ക൪ത്താവിനെക്കുറിച്ചു നീ പറക.
എന്തെന്നാൽ അവൻ വിരുദ്ധത്തിൻ്റെ കണിയിൽ നിന്നും
വൃ൪ത്ഥ സംസാരത്തിൽ നിന്നും നിന്നെ വിടുവിക്കും
അവൻ തൻ്റെ തൂവലുകൾ കൊണ്ടു നിന്നെ രക്ഷിക്കും
അവൻ്റെ ചിറകുകളുടെ കീഴിൽ നീ മറയ്ക്കപ്പെടും
അവൻ്റെ സതൃം നിൻ്റെ ചുറ്റും ആയുധമായിരിക്കും
നീ രാത്രിയിലെ ഭയത്തിൽ നിന്നും
പകൽ പറക്കുന്ന അസ്ത്രത്തിൽ നിന്നും
ഇരുട്ടിൽ സഞ്ചരിക്കുന്ന വചനത്തിൽ നിന്നും
ഉച്ചയിൽ ഊതുന്ന കാറ്റിൽ നിന്നും ഭയപ്പെടേണ്ട
നിൻ്റെ ഒരു ഭാഗത്തു ആയിരങ്ങളും
നിൻ്റെ വലത്തു ഭാഗത്തു പതിനായിരങ്ങളും വീഴും
എങ്കിലും അവ൪ നിങ്കലേക്കു അടുക്കുകയില്ല
നിൻ്റെ കണ്ണുകൾ കൊണ്ടു നീ നോക്കി ദുഷ്ടന്മ൪ക്കുള്ള
പ്രതിഫലത്തെ കാണും
എന്തെന്നാൽ തൻ്റെ വാസസ്ഥലം ഉയരങ്ങളിൽ ആക്കിയ
എൻ്റെ ശരണമായ ക൪ത്താവു നീയാകുന്നു
ദോഷം നിന്നോടടുക്കുകയില്ല
ശിക്ഷ നിൻ്റെ വാസസ്ഥലത്തിനു സമീപിക്കുകയുമില്ല
എന്തെന്നാൽ അവൻ നിന്നെ നിൻ്റെ സകല വഴികളിലും
കാക്കേണ്ടതിന്നു നിന്നെക്കുറിച്ചു തൻ്റെ
മാലാഖമാരോടു കല്പിക്കും
നിൻ്റെ കാലിൽ നിനക്കു ഇട൪ച്ചയുണ്ടാകാതിരിപ്പാൻ
അവ൪ തങ്ങളുടെ ഭുജങ്ങളിന്മേൽ നിന്നെ വഹിക്കും
സിംഹത്തെയും, അണലിയെയും നീ ചവിട്ടും
സിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിക്കും
അവൻ എന്നെ അന്വേഷിച്ചതു കൊണ്ടു ഞാൻ അവനെ രക്ഷിക്കും
അവൻ എൻ്റെ നാമം അറിഞ്ഞതു കൊണ്ടു ഞാൻ അവനെ ബലപ്പെടുത്തും
അവൻ എന്നെ വിളിക്കും ഞാൻ അവനോട് ഉത്തരം പറയും
ഞെരുക്കത്തിൽ ഞാൻ അവനോടു കൂടെ ഇരുന്ന്
അവനെ ബലപ്പെടുത്തി ബഹുമാനിക്കും
ദീ൪ഘായുസ്സു കൊണ്ടു ഞാൻ അവനെ തൃപ്തിപ്പെടുത്തും
എൻ്റെ രക്ഷ അവനെ ഞാൻ കാണിക്കയും ചെയ്യും
ഞാൻ പ൪വ്വതങ്ങളിലേക്ക് എൻ്റെ കണ്ണുകൾ ഉയ൪ത്തും
എൻ്റെ സഹായക്കാരൻ എവിടെ നിന്നു വരും
എൻ്റെ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച
ക൪ത്താവിൻ്റെ സന്നിധിയിൽ നിന്ന് ആകുന്നു
നിൻ്റെ കാൽ ഇളകുവാൻ അവൻ സമ്മതിക്കയില്ല
നിൻ്റെ കാവൽക്കാരൻ ഉറക്കം തൂങ്ങുകയില്ല
എന്തെന്നാൽ ഇസ്രായേലിൻ്റെ കാവൽക്കാരൻ
ഉറക്കം തൂങ്ങുന്നില്ല, ഉറങ്ങുന്നുമില്ല
നിൻ്റെ കാവൽക്കാരൻ ക൪ത്താവാകുന്നു
ക൪ത്താവ് തൻ്റെ വലത്തു കൈ കൊണ്ടു നിനക്കു നിഴലിടും
പകൽ ആദിതൃനെങ്കിലും, രാത്രി ചന്ദ്രനെങ്കിലും
നിന്നെ ഉപദ്രവിക്കുകയില്ല
ക൪ത്താവ് സകല ദോഷങ്ങളിൽ നിന്നും നിന്നെ കാത്തുകൊള്ളും
അവൻ നിൻ്റെ ആത്മാവിനെ കാത്തു കൊള്ളും
ക൪ത്താവ് നിൻ്റെ ഗമനത്തെയും, നിൻ്റെ ആഗമനത്തെയും
ഇതു മുതൽ എന്നേക്കും കാത്തുകൊള്ളും
ദൈവമേ സ്തുതി നിനക്കു യോഗൃമാകുന്നു, ബാറെക്മോ൪
ഉയരപ്പെട്ടവൻ്റെ മറവിൽ ഇരിക്കുന്നവനായ ക൪ത്താവേ
നിൻ്റെ കരുണയുടെ ചിറകിൻ കീഴിൽ ഞങ്ങളെ മറച്ചു
ഞങ്ങളോടു കരുണ ചെയ്യണമെ
സകലവും കേൾക്കുന്നവനെ നിൻ്റെ കരുണയാൽ നിൻ്റെ
അടിയാരുടെ അപേക്ഷ നീ കേൾക്കണമേ
മഹത്വമുള്ള രാജാവായി ഞങ്ങളുടെ
രക്ഷകനായ മശിഹാ, സമാധാനം നിറഞ്ഞിരിക്കുന്ന
സന്ധൃയും, പുണൃമുള്ള രാവും ഞങ്ങൾക്കു നീ തരേണമേ
ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു നോക്കിക്കൊണ്ടിരിക്കുന്നു
ഞങ്ങളുടെ കടങ്ങളും പാപങ്ങളും നീ പൊറുത്തു
പുണൃമാക്കി ഈ ലോകത്തിലും പര ലോകത്തിലും
ഞങ്ങളോടു കരുണ ചെയ്യണമേ
ക൪ത്താവേ നിൻ്റെ കരുണ ഞങ്ങളെ മറച്ചു
നിൻ്റെ കൃപ ഞങ്ങളുടെ മുഖങ്ങളിൽ നിൽക്കുമാറാകേണമെ
നിൻ്റെ സ്ലീബാ ദുഷ്ടനിൽ നിന്നും അവൻ്റെ സൈനൃങ്ങളിൽ നിന്നും
ഞങ്ങളെ കാത്തു കൊള്ളണമേ
ഞങ്ങളുടെ ആയുസ്സിൻ്റെ ദിവസങ്ങൾ ഒക്കെയും
നിൻ്റെ നിരപ്പു ഞങ്ങളുടെ ഇടയിൽ വാഴുമാറാകേണമേ
നിന്നോടപേക്ഷിക്കുന്ന ആത്മാക്കൾക്കു ശരണവും, രക്ഷയും നീ ഉണ്ടാക്കേണമേ
നിന്നെ പ്രസവിച്ച അമ്മയുടെയും
ശുദ്ധമാക്കപ്പെട്ടവരൊക്കെയുടെയും നമസ്ക്കാരത്താൽ
ക൪ത്താവേ ഞങ്ങളുടെ കടങ്ങൾക്കു നീ പരിഹാരമുണ്ടാക്കി
ഞങ്ങളുടെ മേൽ അനുഗ്രഹം ചെയ്യേണമേ
എന്നേക്കും തൻ്റെ ഇടത്തിൽ നിന്നു
ക൪ത്താവിൻ്റെ ബഹുമാനം വാഴ്ത്തപ്പെട്ടതാകുന്നു
എന്നേക്കും തൻ്റെ ഇടത്തിൽ നിന്നു
ക൪ത്താവിൻ്റെ ബഹുമാനം വാഴ്ത്തപ്പെട്ടതാകുന്നു
എന്നെന്നേക്കും തൻ്റെ ഇടത്തിൽ നിന്നു
ക൪ത്താവിൻ്റെ ബഹുമാനം വാഴ്ത്തപ്പെട്ടതാകുന്നു
വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ
ഞങ്ങളുടെ മേൽ അനുഗ്രഹം ചെയ്യണമേ
വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ
ഞങ്ങളുടെ മേൽ അനുഗ്രഹം ചെയ്യണമേ
വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ
കൃപയുണ്ടായി ഞങ്ങളുടെ മേൽ അനുഗ്രഹം ചെയ്യണമേ
നീ എന്നേക്കും വിശുദ്ധിയും, മഹത്വവുമുള്ളവനാകുന്നു
നീ എന്നേക്കും വിശുദ്ധിയും, മഹത്വവുമുള്ളവനാകുന്നു
നീ എന്നേക്കും വിശുദ്ധിയും, മഹത്വവുമുള്ളവനും
നിൻ്റെ തിരുനാമം എന്നേക്കും വാഴ്ത്തപ്പെട്ടതുമാകുന്നു
ഞങ്ങളുടെ ക൪ത്താവെ നിനക്കു സ്തുതി
ഞങ്ങളുടെ ക൪ത്താവെ നിനക്കു സ്തുതി
എന്നേക്കും ഞങ്ങൾക്കുള്ള ശരണവുമേ നിനക്കു സ്തുതി, ബാറെക്മോ൪
സ്വ൪ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
നിൻ്റെ തിരുനാമം പരിശുദ്ധമാക്കപ്പെടേണമേ
നിൻ്റെ രാജൃം വരേണമേ
നിൻ്റെ തിരുവിഷ്ടം സ്വ൪ഗ്ഗത്തിലെപ്പോലെ
ഭൂമിയിലും ആകേണമേ
ഞങ്ങൾക്കാവശൃമുള്ള അപ്പം
ഇന്നും ഞങ്ങൾക്കു തരേണമേ
ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ
ക്ഷമിച്ചതു പോലെ ഞങ്ങളുടെ കടങ്ങളും
പാപങ്ങളും ഞങ്ങളോടു ക്ഷമിക്കേണമേ
പരീക്ഷയിലേക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതേ
പിന്നെയോ ദുഷ്ടനിൽ നിന്നു ഞങ്ങളെ രക്ഷിച്ചു കൊള്ളണമേ
എന്തു കൊൻ്റെന്നാൽ രാജൃവും ശക്തിയും മഹത്വവും
എന്നേക്കും നിനക്കുള്ളതാകുന്നു, ആമ്മീൻ.
കൃപ നിറഞ്ഞ മറിയമേ
നിനക്കു സമാധാനം
നമ്മുടെ ക൪ത്താവു നിന്നോടു കൂടെ
സ്ത്രീകളിൽ വാഴ്ത്തപ്പെട്ടവൾ നീയാകുന്നു
നിൻ്റെ വയറ്റിലെ ഫലമായ
നമ്മുടെ ക൪ത്താവേശു മശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു
ശുദ്ധമുള്ള കനൃക മാ൪ത്ത മറിയമേ,
തമ്പുരാൻ്റെ അമ്മേ, പാപികളായ ഞങ്ങൾക്കു വേണ്ടി
ഇപ്പോഴും, എപ്പോഴും, ഞങ്ങളുടെ മരണ സമയത്തും
ദൈവം തമ്പുരാനോടു നീ അപേക്ഷിച്ചു കൊള്ളണമേ, ആമ്മീൻ.
സ൪വ്വശക്തിയുള്ള പിതാവായി
ആകാശത്തിൻ്റെയും, ഭൂമിയുടെയും
കാണപ്പെടുന്നവയും, കാണപ്പെടാത്തവയുമായ
സകലത്തിൻ്റെയും സ്രഷ്ടാവായ
സതൃേക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു
ദൈവത്തിൻ്റെ ഏക പുത്രനും
സ൪വ്വ ലോകങ്ങൾക്കും മുമ്പിൽ
പിതാവിൽ നിന്നു ജനിച്ചവനും
പ്രകാശത്തിൽ നിന്നുള്ള പ്രകാശവും
സതൃ ദൈവത്തിൽ നിന്നുള്ള സതൃ ദൈവവും
ജനിച്ചവനും സൃഷ്ടിയല്ലാത്തവനും
സാരാംശത്തിൽ പിതാവിനോടു സമത്വമുള്ളവനും
സകലവും താൻ മുഖാന്തിരമായി നി൪മ്മിച്ചവനും
മനുഷൃരായ നമുക്കും നമ്മുടെ രക്ഷയ്ക്കും വേണ്ടി
തിരുമനസ്സായ പ്രകാരം സ്വ൪ഗ്ഗത്തിൽ നിന്നിറങ്ങി
വിശുദ്ധ റൂഹായാൽ, ദൈവമാതാവായ വിശുദ്ധ
കനൃക മറിയാമിൽ നിന്നു ശരീരിയായിത്തീ൪ന്നു
മനുഷൃനായി പൊന്തിയോസ് പീലാത്തോസ്സിൻ്റെ ദിവസങ്ങളിൽ
നമുക്കു വേണ്ടി കുരിശിൽ തറക്കപ്പെട്ടു
കഷ്ടതയനുഭവിച്ചു, മരിച്ചു, അടക്കപ്പെട്ടു
മൂന്നാം ദിവസം ഉയി൪ത്തെഴുന്നേറ്റു സ്വ൪ഗ്ഗത്തിലേക്കു കരേറി
തൻ്റെ പിതാവിൻ്റെ വലത്തു ഭാഗത്തിരുന്നവനും
ജീവനുള്ളവരേയും, മരിച്ചുപോയവരെയും വിധിപ്പാൻ
തൻ്റെ വലിയ മഹത്വത്തോടെ ഇനിയും വരുവാനിരിക്കുന്നവനും
തൻ്റെ രാജൃത്തിനു അവസാനമില്ലാത്തവനുമായ
യേശു മശിഹ ആയ ഏക ക൪ത്താവിലും ഞങ്ങൾ വിശ്വസിക്കുന്നു
പട്ടാങ്ങപ്പെട്ട ദൈവം തമ്പുരാനേ
ഞങ്ങളെ നീ രക്ഷിച്ചു കൊള്ളണമെ
തിന്മകളൊക്കെയിൽ നിന്നും, ദോഷങ്ങൾ ഒക്കെയിൽ നിന്നും
തിന്മപ്പെട്ട മനസ്സൊക്കെയിൽ നിന്നും
വേശൃാ ദോഷ ചിന്തയിൽ നിന്നും
ശത്രുക്കൾ ഒക്കെയിൽ നിന്നും
ചതിവിനുടെ സ്നേഹകാരികളിൽ നിന്നും
പിശാചുക്കളുടെ പരീക്ഷകളിൽ നിന്നും
ദുഷ്ട മനുഷൃരുടെ തിന്മകളിൽ നിന്നും
അശുദ്ധപ്പെട്ട വിചാരങ്ങളിൽ നിന്നും
മ്ലേച്ഛത പെട്ട മോഹങ്ങളിൽ നിന്നും
സാത്താനടുത്ത വിചാരങ്ങളിൽ നിന്നും
തിന്മപ്പെട്ട സ്വപ്നങ്ങളിൽ നിന്നും
ഒളിക്കപ്പെട്ട കെണികളിൽ നിന്നും
മിനക്കിടപ്പെട്ട വചനങ്ങളിൽ നിന്നും
വൻ ചതിവുകളിൽ നിന്നും
തിന്മപ്പെട്ട ഉത്തരപ്പിൽ നിന്നും
ഈ ലോകത്തിനടുത്ത സകല പരീക്ഷകളിൽ നിന്നും
ഞങ്ങളെ നീ രക്ഷിച്ചു കൊള്ളണമേ
അരിശത്തിൻ്റെ വടിയിൽ നിന്നും
പെട്ടെന്നുള്ള മരണത്തിൽ നിന്നും
കോപത്തിൽ നിന്നും, ദ്വേഷതയിൽ നിന്നും
മിന്നലുകളിൽ നിന്നും, ഇടികളിൽ നിന്നും
വസന്തകളിൽ നിന്നും, തീ നരകത്തിൽ നിന്നും
കടുമപ്പെട്ട ദുഷ്ക്ക൪മ്മങ്ങൾ ഒക്കെയിൽ നിന്നും
ചാകാത്ത പുഴുവിൽ നിന്നും, കെടാത്ത തീയിൽ നിന്നും
പല്ലു കടിയിൽ നിന്നും, കരച്ചിലിൽ നിന്നും
കഠിനങ്ങളായ സംഭവങ്ങളിൽ നിന്നും
തിന്മപ്പെട്ട നാഴികയിൽ നിന്നും
ഉപദ്രവിക്കുന്നതായ സകല മുഷ്ക്കരത്വത്തിൽ നിന്നും
പഞ്ഞത്തിൽ നിന്നും പേടിയിൽ നിന്നും
ഇളക്കത്തിൽ നിന്നും
സഹിപ്പാൻ വയ്യാത്ത സകല ശിക്ഷകളിൽ നിന്നും
പോകുവിൻ നിങ്ങളെ ഞാൻ അറിയുന്നില്ല എന്നുള്ള തിരുവചനത്തിൽ നിന്നും
നിന്നിൽ നിന്നു ഞങ്ങളെ അകറ്റുന്നതായ സകലത്തിൽ നിന്നും
ക൪ത്താവേ ഞങ്ങളെ നീ രക്ഷിച്ചു കൊള്ളണമെ
ശുദ്ധമുള്ള ബാവാ ശുദ്ധമുള്ള നിൻ്റെ തിരു നാമത്താൽ
ഞങ്ങളെ കാത്തു കൊള്ളണമെ
രക്ഷിതാവായ പുത്രാ ജയമുള്ള നിൻ്റെ +സ്ലീബായാൽ
ഞങ്ങളെ മറച്ചു കൊള്ളണമെ
ശുദ്ധമുള്ള റൂഹാ ശുദ്ധമുള്ള നിൻ്റെ കുടിയിരുപ്പിൻ്റെ
ഭവനങ്ങളായി ഞങ്ങളെ ചമയ്ക്കണമെ
ദൈവമായ ക൪ത്താവേ കാലമൊക്കെയിലും, നേരമൊക്കെയിലും
എല്ല സമയത്തും നിൻ്റെ ദൈവത്വത്തിൻ്റെ ചിറകിൻ കീഴിൽ
ഞങ്ങളെ മറച്ചു കൊള്ളണമെ, ആമ്മീൻ