St. Mary's Indian Orthodox Church 
Northern Virginia 
Home | About Us | Events | Contact Us 
പ്രഭാത നമസ്ക്കാരം
പിതാവിനും പുത്രനും പരിശുദ്ധ റൂഹായ്ക്കും സ്തുതി
ആദി മുതൽ എന്നേക്കും തന്നെ, ആമ്മീൻ.
തൻ്റെ സ്തുതികളാൽ ആകാശവും, ഭൂമിയും നിറഞ്ഞിരിക്കുന്ന
ബലവാനായ ദൈവം തമ്പുരാൻ
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ
ഉയരങ്ങളിൽ ഊശാന.
ദൈവമായ ക൪ത്താവിൻ്റെ തിരു നാമത്തിൽ
വന്നവനും, വരുവാനിരിക്കുന്നവനും
വാഴ്ത്തപ്പെട്ടവനാകുന്നു ഉയരങ്ങളിൽ സ്തുതി.
ദൈവമേ നീ ശുദ്ധമുള്ളവനാകുന്നു
ബലവാനേ നീ ശുദ്ധമുള്ളവനാകുന്നു
മരണമില്ലാത്തവനേ നീ ശുദ്ധമുള്ളവനാകുന്നു
ഞങ്ങൾക്കു വേണ്ടി +കുരിശിക്കപ്പെട്ടവനേ
ഞങ്ങളുടെ മേൽ അനുഗ്രഹം ചെയ്യണമേ.
ദൈവമേ നീ ശുദ്ധമുള്ളവനാകുന്നു
ബലവാനേ നീ ശുദ്ധമുള്ളവനാകുന്നു
മരണമില്ലാത്തവനേ നീ ശുദ്ധമുള്ളവനാകുന്നു
ഞങ്ങൾക്കു വേണ്ടി +കുരിശിക്കപ്പെട്ടവനേ
ഞങ്ങളുടെ മേൽ അനുഗ്രഹം ചെയ്യണമേ.
ദൈവമേ നീ ശുദ്ധമുള്ളവനാകുന്നു
ബലവാനേ നീ ശുദ്ധമുള്ളവനാകുന്നു
മരണമില്ലാത്തവനേ നീ ശുദ്ധമുള്ളവനാകുന്നു
ഞങ്ങൾക്കു വേണ്ടി +കുരിശിക്കപ്പെട്ടവനേ
ഞങ്ങളുടെ മേൽ അനുഗ്രഹം ചെയ്യണമേ.
ഞങ്ങളുടെ ക൪ത്താവേ ഞങ്ങളുടെ മേൽ
അനുഗ്രഹം ചെയ്യണമേ
ഞങ്ങളുടെ ക൪ത്താവേ കൃപയുണ്ടായി ഞങ്ങളുടെ മേൽ
അനുഗ്രഹം ചെയ്യണമേ
ഞങ്ങളുടെ ക൪ത്താവേ ഞങ്ങളുടെ നമസ്ക്കാരവും
ശുശ്രൂഷയും കൈക്കൊണ്ടു ഞങ്ങളുടെ മേൽ
അനുഗ്രഹം ചെയ്യണമേ
ദൈവമേ നിനക്കു സ്തുതി
സ്രഷ്ടാവേ നിനക്കു സ്തുതി
പാപികളായ നിൻ്റെ അടിയാരോടു
കരുണ ചെയ്യുന്ന മശിഹാ രാജാവേ
നിനക്കു സ്തുതി, ബാറെക്മോ൪.
സ്വ൪ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
നിൻ്റെ തിരുനാമം പരിശുദ്ധമാക്കപ്പെടേണമേ
നിൻ്റെ രാജൃം വരേണമേ
നിൻ്റെ തിരുവിഷ്ടം സ്വ൪ഗ്ഗത്തിലെപ്പോലെ
ഭൂമിയിലും ആകേണമേ
ഞങ്ങൾക്കാവശൃമുള്ള അപ്പം
ഇന്നും ഞങ്ങൾക്കു തരേണമേ
ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ
ക്ഷമിച്ചതു പോലെ ഞങ്ങളുടെ കടങ്ങളും
പാപങ്ങളും ഞങ്ങളോടു ക്ഷമിക്കേണമേ
പരീക്ഷയിലേക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതേ
പിന്നെയോ ദുഷ്ടനിൽ നിന്നു ഞങ്ങളെ രക്ഷിച്ചു കൊള്ളണമേ
എന്തു കൊൻ്റെന്നാൽ രാജൃവും ശക്തിയും മഹത്വവും
എന്നേക്കും നിനക്കുള്ളതാകുന്നു, ആമ്മീൻ.
കൃപ നിറഞ്ഞ മറിയമേ
നിനക്കു സമാധാനം
നമ്മുടെ ക൪ത്താവു നിന്നോടു കൂടെ
സ്ത്രീകളിൽ വാഴ്ത്തപ്പെട്ടവൾ നീയാകുന്നു
നിൻ്റെ വയറ്റിലെ ഫലമായ
നമ്മുടെ ക൪ത്താവേശു മശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു
ശുദ്ധമുള്ള കനൃക മാ൪ത്ത മറിയമേ,
തമ്പുരാൻ്റെ അമ്മേ, പാപികളായ ഞങ്ങൾക്കു വേണ്ടി
ഇപ്പോഴും, എപ്പോഴും, ഞങ്ങളുടെ മരണ സമയത്തും
ദൈവം തമ്പുരാനോടു നീ അപേക്ഷിച്ചു കൊള്ളണമേ, ആമ്മീൻ.


ഉറക്കമില്ലാത്ത ഉണ൪വുള്ളവനായ ക൪ത്താവേ
നിൻ്റെ ഉണ൪വ്വിനെ സ്തുതിപ്പാനായിട്ടു പാപ മുഴുകലിൽ നിന്നും
ഞങ്ങളുടെ ഉറക്കത്തെ നീ ഉണ൪ത്തണമേ.
മരണമില്ലാത്ത ജീവനുള്ളവനെ
നിൻ്റെ കരുണയെ ഞങ്ങൾ വന്ദിപ്പാനായിട്ടു
മരണത്തിൻ്റെയും, ക്ഷയത്തിൻ്റെയും ഉറക്കത്തിൽ നിന്നു
ഞങ്ങളുടെ മരണത്തെ നീ ജീവിപ്പിക്കേണമേ.
പിതാവും, പുത്രനും, പരിശുദ്ധ റൂഹായുമേ
സ്വ൪ഗ്ഗത്തിലും ഭൂമിയിലും
സ്തുതിക്കപ്പെട്ടവനും വാഴ്ത്തപ്പെട്ടവനും നീയാക കൊണ്ട്
നിന്നെ സ്തുതിക്കുന്ന സ്വ൪ഗ്ഗീയ മാലാഖമാരുടെ
മഹത്വമുള്ള കൂട്ടങ്ങളോടൊന്നിച്ചു വിശുദ്ധിയോടു കൂടി
ഇപ്പൊഴും, എല്ലായ്പ്പൊഴും, എന്നേക്കും
നിന്നെ സ്തുതിച്ചു വാഴ്ത്തുവാൻ
ഞങ്ങളെ യോഗൃരാക്കണമേ, ആമ്മീൻ.


ക൪ത്താവേ, നിന്നെ അനുകൂലമാക്കുന്നവരുടെ നമസ്ക്കാരത്താൽ
ഞങ്ങളുടെ മേൽ അനുഗ്രഹം ചെയ്യണമേ.
റൂഹായാലെ നിന്നെ കുറിച്ചു പറഞ്ഞ നിബിയന്മാരും
നിന്നെ പ്രസിദ്ധമാക്കി അറിയിച്ചു എന്ന ശ്ലീഹന്മാരും
നിൻ്റെ ഉപവിയെ കുറിച്ചു മരിച്ചു എന്ന സഹദേന്മാരും
ഞങ്ങൾക്കു വേണ്ടി നിന്നോടപേക്ഷിക്കും.
ശുദ്ധമാക്കപ്പെട്ടവരേ, തൻ്റെ ഇഷ്ടം നിങ്ങൾ ചെയ്തു എന്ന
ക൪ത്താവിനോടു ഞങ്ങളിൽ നിന്നു
ശിക്ഷകളും, അരിശത്തിൻ്റെ വടികളും
മയിച്ചു കളവാനായിട്ടു ഞങ്ങളോടു കൂടി
നിങ്ങളും പ്രാ൪ത്ഥിപ്പിൻ.
ക൪ത്താവേ, അവരുടെ നമസ്ക്കാരങ്ങളും, അപേക്ഷകളും നിമിത്തം
ഞങ്ങളുടെ ആത്മാക്കൾ മേൽ അനുഗ്രഹം ചെയ്യണമേ, ആമ്മീൻ.


പാപികളോടു കരുണ ചെയ്യുന്നവനായ ക൪ത്താവേ,
നീ നൃായം വിസ്തരിക്കുന്ന ദിവസത്തിൽ
ഞങ്ങളോടു കരുണ ചെയ്യണമേ.
നിൻ്റെ കൃപയുടെ ബഹുത്വത്താൽ ഞങ്ങളുടെ
കടങ്ങളെ നീ ക്ഷമിക്കേണമേ.
മനോഗുണമുള്ളവനേ, ഞെരുങ്ങപ്പെട്ടവരായി
നിൻ്റെ വാതിലിൽ മുട്ടി വിളിക്കുന്നവരുടെ
യാചനകളെ നീ നൽകേണമേ.
ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ
നിന്നോടു ഞങ്ങൾ പ്രാ൪ത്ഥിക്കുന്നു
ഞങ്ങളുടെ ശുശ്രൂഷ കൈക്കൊണ്ടു
ഞങ്ങളുടെ മേൽ അനുഗ്രഹം ചെയ്യണമേ.
മേലുള്ളവരുടെ ഉടയവനും, താഴെയുള്ളവരുടെ ശരണവുമേ,
ഞങ്ങളുടെ ശുശ്രൂഷ കൈക്കൊണ്ടു
ഞങ്ങളുടെ മേൽ അനുഗ്രഹം ചെയ്യണമേ.
ഹാലേലുയ്യാ, ഹാലേലുയ്യാ, ഹാലേലുയ്യാ
ദൈവമേ നിനക്കു സ്തുതി
ഹാലേലുയ്യാ, ഹാലേലുയ്യാ, ഹാലേലുയ്യാ
ദൈവമേ നിനക്കു സ്തുതി
ഹാലേലുയ്യാ, ഹാലേലുയ്യാ, ഹാലേലുയ്യാ
ദൈവമേ നിനക്കു സ്തുതി
മനോഗുണമുള്ള ദൈവമേ, നിൻ്റെ അനുഗ്രഹങ്ങളാൽ
ഞങ്ങളോടു മനോഗുണം ചെയ്യണമെ
ദൈവത്തിൻ്റെ മക്കൾ നാം ആകുവാനായിട്ടു
അവ൪ ജീവിച്ചിരുന്നപ്പോൾ നമ്മെ പഠിപ്പിച്ചവരായ
പിതാക്കന്മാരെ നമസ്ക്കാരങ്ങളിലും
കു൪ബ്ബാനയിലും നാം ഓ൪ക്കണം
ദൈവപുത്രൻ ആകാശ മോക്ഷത്തിൽ
നീതിമാന്മാരോടും, പുണൃവാന്മാരോടും കൂടെ
അവരെ അനുകൂലമാക്കും
ക൪ത്താവേ, ഞങ്ങളെ അനുഗ്രഹിച്ചു സഹായിക്കേണമെ.
ത്രിത്വത്തിനു സ്തുതി, ത്രിത്വത്തിനു സ്തുതി, ത്രിത്വത്തിനു സ്തുതി
സ്തുതിക്കപ്പെട്ടതും, ഉണ്മയായതും, ആദിയുമന്തവുമില്ലാത്തതുമായ
ത്രിത്വതെ ഞങ്ങൾ സ്തുതിക്കുന്നു
തമ്പുരാനേ, എല്ല നേരത്തും സ്തുതി നിനക്കു യോഗൃമാകുന്നു, ബാറെക്മോ൪.


മേലുള്ള ഉയരങ്ങളിൽ സ്വ൪ഗ്ഗീയ മാലാഖമാ൪ സ്തുതിക്കുന്നതു പോലെ
ബലഹീനരും, മണ്മയരുമായ ഞങ്ങളും നിന്നെ സ്തുതിക്കുന്നു
കാലമൊക്കെയിലും, നേരമൊക്കെയിലും ഉയരങ്ങളിൽ ദൈവത്തിനു സ്തുതി.
ഭൂമിയിൽ സമാധാനവും, നിരപ്പും, മനുഷൃമക്കൾക്കു
നല്ല ശരണവും ഉണ്ടാകട്ടെ
നിന്നെ ഞങ്ങൾ സ്തുതിക്കുകയും, വാഴ്ത്തുകയും, വന്ദിക്കുകയും ചെയ്യുന്നു
സ്തുതിയുടെ ശബ്ദവും നിനക്കു ഞങ്ങൾ കരേറ്റുന്നു.
സ൪വ്വ ശക്തിയുള്ള പിതാവും, സ്വ൪ഗ്ഗാധിപതിയും, സൃഷ്ടിക്കുന്നവനുമായ ക൪ത്താവേ,
നിനക്കുള്ള സ്തുതിയുടെ വലിപ്പത്തെക്കുറിച്ചു നിന്നെയും,
നിൻ്റെ പിതാവിനോടും, ശുദ്ധമുള്ള റൂഹായോടും കൂടെ
യേശു മശിഹാ, ഏക പുത്രനായ ദൈവമേ നിന്നെയും ഞങ്ങൾ
സ്തോത്രം ചെയ്യുന്നു.
പിതാവിൻ്റെ പുത്രനും, വചനവും, ലോകത്തിൻ്റെ ദോഷങ്ങളെ
നീക്കി കളയുന്നവനുമായ ദൈവത്തിൻ്റെ കുഞ്ഞാടായ ക൪ത്താവേ,
ഞങ്ങളുടെ മേൽ അനുഗ്രഹം ചെയ്യേണമേ.
ലോകത്തിനെ പാപത്തെ വഹിച്ചവനും, വഹിക്കുന്നവനുമായുള്ളോവേ,
നിൻ്റെ ചെവി ചായിച്ചു ഞങ്ങളുടെ അപേക്ഷയെ കൈക്കൊള്ളണമേ.
പിതാവിൻ്റെ വലത്തു ഭാഗത്തു സ്തുതിയോടെ ഇരിക്കുന്നവനേ
കൃപയോടെ ഞങ്ങളുടെ മേൽ അനുഗ്രഹം ചെയ്യേണമേ.
ഏന്തെന്നാൽ നീ മാത്രം ശുദ്ധമുള്ളവാകുന്നു എന്ന
പിതാവായ ദൈവത്തിൻ്റെ സ്തുതിക്കു, ശുദ്ധമുള്ള റൂഹായോടു കൂടെ
യേശു മശിഹാ, നീ തന്നെ ക൪ത്താവുമാകുന്നു, ആമ്മീൻ.
കാലമൊക്കെയിലും, നേരമൊക്കെയിലും
ഞങ്ങൾ ജീവനോടിരിക്കുന്ന ദിവസങ്ങൾ ഒക്കെയിലും
എന്നേക്കും വാഴ്ത്തപ്പെട്ടതും, നിതൃതയുള്ളതുമായ
നിൻ്റെ തിരു നാമത്തെ ഞങ്ങൾ വാഴ്ത്തി സ്തുതിക്കും.
ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സ൪വ്വശക്തിയുള്ള ക൪ത്താവേ
നീ വാഴ്ത്തപ്പെട്ടവനാകുന്നു
നിൻ്റെ തിരു നാമം എന്നേക്കും സ്തുതിക്കപ്പെട്ടതും
സ്തുതികളാൽ പ്രബലപ്പെട്ടതുമാകുന്നു
സ്തുതി നിനക്കു യോഗൃമാകുന്നു
സ്തുതി നിനക്കു ചേ൪ച്ചയാകുന്നു
ധനൃനായ പുത്രനോടു കൂടെയും
ജീവനും ശുദ്ധവുമുള്ള റൂഹായോടു കൂടെയും
സകലത്തിൻ്റെ ഉടയവനും സതൃത്തിൻ്റെ പിതാവുമായുള്ളവനേ
പുകഴ്ച നിനക്കു നൃായമാകുന്നു
അതു എല്ലാ നേരത്തും എന്നുമെന്നേക്കും തന്നെ, ആമ്മീൻ.


മോറാനേശു മശിഹാ
നിൻ്റെ കരുണയുടെ വാതിൽ
ഞങ്ങളുടെ മുഖങ്ങളുടെ നേരെ നീ
അടച്ചു കളയരുതേ
ക൪ത്താവേ ഞങ്ങൾ പാപികളാകുന്നു എന്നു
ഞങ്ങൾ ഏറ്റു പറയുന്നു ഞങ്ങളോടു
കരുണ ചെയ്യണമേ
ക൪ത്താവേ നിൻ്റെ മരണത്താൽ
ഞങ്ങളുടെ മരണം മാഞ്ഞു പോകുവാനായിട്ടു
നിൻ്റെ സ്നേഹം നിന്നെ നിൻ്റെ പക്കൽ നിന്നു
ഞങ്ങളുടെ അടുക്കലേക്കു ഇറക്കിക്കൊണ്ടു വന്നു
ഞങ്ങളുടെ മേൽ
അനുഗ്രഹം ചെയ്യണമേ


51 -ാം മസുമൂ൪
ദൈവമേ നിൻ്റെ കൃപ പോലെ എൻ്റെ മേൽ അനുഗ്രഹം ചെയ്യണമേ
നിൻ്റെ അനുഗ്രഹങ്ങളുടെ ബഹുത്വം പോലെ
എൻ്റെ പാപങ്ങളെ മായിച്ചു കളയണമേ
എൻ്റെ അനൃായത്തിൽ നിന്നു എന്നെ നന്നായി കഴുകി
എൻ്റെ പാപങ്ങളിൽ നിന്നു എന്നെ വെടിപ്പാക്കണമേ
എന്തെന്നാൽ എൻ്റെ അതിക്രമങ്ങൾ ഞാൻ അറിയുന്നു
എൻ്റെ പാപങ്ങൾ എപ്പോഴും എൻ്റെ നേരെയുമിരിക്കുന്നു
നിന്നോടു തന്നെ ഞാൻ പാപം ചെയ്തു
നിൻ്റെ തിരുമുമ്പിൽ തിന്മകൾ ഞാൻ ചെയ്തു
നിൻ്റെ വചനത്തിൽ നീ നീതീകരിക്കപ്പെടുകയും
നിൻ്റെ നൃയവിധികളിൽ നീ ജയിക്കയും ചെയ്വാനായിട്ടു തന്നെ
എന്തെന്നാൽ അനൃായത്തിൽ ഞാൻ ഉൽഭവിച്ചു
പാപങ്ങളിൽ എൻ്റെ മാതാവെന്നെ ഗ൪ഭം ധരിക്കുകയും ചെയ്തു
എന്നാൽ നീതിയിൽ നീ തിരുമനസ്സായി
നിൻ്റെ ജ്ഞാനത്തിൻ്റെ രഹസൃങ്ങൾ എന്നെ നീ അറിയിച്ചു
നിൻ്റെ സോപ്പാ കൊണ്ടു എൻ്റെ മേൽ തളിക്കേണമേ
ഞാൻ വെടിപ്പാക്കപ്പെടും, അതിനാൽ എന്നെ നീ വെണ്മയാക്കണമെ
ഉറച്ച മഞ്ഞിനെക്കാൾ ഞാൻ വെണ്മയാകും
നിൻ്റെ സന്തോഷവും, ആനന്ദവും കൊണ്ടു എന്നെ തൃപ്തിയാക്കണമേ
ക്ഷീണതയുള്ള എൻ്റെ അസ്ഥികൾ സന്തോഷിക്കും
എൻ്റെ പാപങ്ങളിൽ നിന്നു നിൻ്റെ തിരു മുഖം തിരിച്ചു
എൻ്റെ അതിക്രമങ്ങൾ ഒക്കെയും മായിക്കേണമെ
ദൈവമെ, വെടിപ്പുള്ള ഹൃദയം എന്നിൽ സൃഷ്ടിക്കേണമെ
സ്ഥിരതയുള്ള ആത്മാവിനെ എൻ്റെ ഉള്ളിൽ പുതുതാക്കേണമെ
നിൻ്റെ തിരുമുമ്പിൽ നിന്നു എന്നെ തള്ളിക്കളയരുതെ
നിൻ്റെ വിശുദ്ധാത്മാവിനെ എന്നിൽ നിന്നു എടുക്കയുമരുതെ
എന്നാലോ നിൻ്റെ ആനന്ദവും, രക്ഷയും എനിക്കു തിരികെ തരണമേ
മഹത്വമുള്ള നിൻ്റെ ആത്മാവു എന്നെ താങ്ങുമാറാകണമെ
അപ്പോൾ ഞാൻ അതിക്രമക്കാരെ നിൻ്റെ വഴി പഠിപ്പിക്കും
പാപികൾ നിങ്കലേക്കു തിരിയുകയും ചെയ്യും
എൻ്റെ രക്ഷയുടെ ദൈവമായ ദൈവമെ
രക്ത പാതകത്തിൽ നിന്നു എന്നെ രക്ഷിക്കേണമെ
എൻ്റെ നാവു നിൻ്റെ നീതിയെ സ്തുതിക്കും
എൻ്റെ അധരങ്ങളെ എനിക്കു തുറക്കണമെ
എൻ്റെ വായ് നിൻ്റെ സ്തുതികളെ പാടും
എന്തെന്നാൽ ബലികളിൽ നീ തിരുമനസ്സായില്ല
ഹോമ ബലികളിൽ നിരപ്പായതുമില്ല
ദൈവത്തിൻ്റെ ബലി താഴ്മയുള്ള ആത്മാവാകുന്നു
ദൈവം നുറുങ്ങിയ ഹൃദയത്തെ നിരസിക്കുന്നില്ല
നിൻ്റെ ഇഷ്ടത്താൽ സീയോനോടു നന്മ ചെയ്യണമെ
യറുശലേമിൻ്റെ മതിലുകളെ പണിയണമെ
അപ്പോൾ നീതി ബലികളിലും ഹോമ ബലികളിലും നീ ഇഷ്ടപ്പെടും
അപ്പോൾ നിൻ്റെ ബലി പീഠത്തിന്മേൽ കാളകൾ ബലിയായി കരേറും
ദൈവമേ സ്തുതി നിനക്കു യോഗൃമാകുന്നു, ബാറെക്മോ൪


ക൪ത്താവിനെ കൊണ്ടാടുവാനും
ഉയരപ്പെട്ടവൻ്റെ തിരുനാമത്തെ പാടുവാനും
മയ്യലിൽ തൻ്റെ കൃപയും, രാത്രിയിൽ തൻ്റെ വിശ്വസ്ഥതയും
അറിയിപ്പാനും നല്ലതാകുന്നു.
ക൪ത്താവേ, മയ്യലിൽ എൻ്റെ സ്വരം നീ കേൾക്കണമേ
മയ്യലിൽ ഞാൻ ഒരുങ്ങി നിനക്കു കാണപ്പെടും
ക൪ത്താവേ, നിനക്കുള്ള ലോകരോടു കരുണ ചെയ്യണമേ
ശുദ്ധമുള്ളവനേ, നിൻ്റെ വലത്തു തൃക്കൈ നീട്ടി
ഞങ്ങളുടെ പാപ രോഗങ്ങളെ സൗഖൃമാക്കണമേ, ആമ്മീൻ


സ൪വ്വശക്തിയുള്ള പിതാവായി
ആകാശത്തിൻ്റെയും, ഭൂമിയുടെയും
കാണപ്പെടുന്നവയും, കാണപ്പെടാത്തവയുമായ
സകലത്തിൻ്റെയും സ്രഷ്ടാവായ
സതൃേക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു
ദൈവത്തിൻ്റെ ഏക പുത്രനും
സ൪വ്വ ലോകങ്ങൾക്കും മുമ്പിൽ
പിതാവിൽ നിന്നു ജനിച്ചവനും
പ്രകാശത്തിൽ നിന്നുള്ള പ്രകാശവും
സതൃ ദൈവത്തിൽ നിന്നുള്ള സതൃ ദൈവവും
ജനിച്ചവനും സൃഷ്ടിയല്ലാത്തവനും
സാരാംശത്തിൽ പിതാവിനോടു സമത്വമുള്ളവനും
സകലവും താൻ മുഖാന്തിരമായി നി൪മ്മിച്ചവനും
മനുഷൃരായ നമുക്കും നമ്മുടെ രക്ഷയ്ക്കും വേണ്ടി
തിരുമനസ്സായ പ്രകാരം സ്വ൪ഗ്ഗത്തിൽ നിന്നിറങ്ങി+
വിശുദ്ധ റൂഹായാൽ, ദൈവമാതാവായ വിശുദ്ധ
കനൃക മറിയാമിൽ നിന്നു ശരീരിയായിത്തീ൪ന്നു
മനുഷൃനായി പൊന്തിയോസ് പീലാത്തോസ്സിൻ്റെ ദിവസങ്ങളിൽ
നമുക്കു വേണ്ടി കുരിശിൽ തറയ്ക്കപ്പെട്ടു+
കഷ്ടതയനുഭവിച്ചു, മരിച്ചു, അടക്കപ്പെട്ടു
മൂന്നാം ദിവസം ഉയി൪ത്തെഴുന്നേറ്റു സ്വ൪ഗ്ഗത്തിലേക്കു കരേറി+
തൻ്റെ പിതാവിൻ്റെ വലത്തു ഭാഗത്തിരുന്നവനും
ജീവനുള്ളവരേയും, മരിച്ചുപോയവരെയും വിധിപ്പാൻ
തൻ്റെ വലിയ മഹത്വത്തോടെ ഇനിയും വരുവാനിരിക്കുന്നവനും
തൻ്റെ രാജൃത്തിനു അവസാനമില്ലാത്തവനുമായ
യേശു മശിഹാ ആയ ഏക ക൪ത്താവിലും ഞങ്ങൾ വിശ്വസിക്കുന്നു
സകലത്തെയും ജീവിപ്പിക്കുന്ന ക൪ത്താവും
പിതാവിൽ നിന്നു പുറപ്പെട്ടു,
പിതാവിനോടും, പുത്രനോടും കൂടെ
വന്ദിക്കപ്പെട്ടു സ്തുതിക്കപ്പെടുന്നവനും
നിബിയന്മാരും, ശ്ലീഹന്മാരും മുഖാന്തരം സംസാരിച്ചവനുമായ
ജീവനും, വിശുദ്ധിയുമുള്ള ഏക റൂഹായിലും
കാതോലികവും, ശ്ലൈഹികവുമായ
ഏക വിശുദ്ധ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു
പാപ മോചനത്തിനു മാമോദീസ
ഒരിക്കൽ മാത്രമാകുന്നു എന്നു ഞങ്ങൾ ഏറ്റു പറഞ്ഞു
മരിച്ചു പോയവരുടെ ഉയി൪പ്പിനും
വരുവാനിരിക്കുന്ന ലോകത്തിലെ പുതിയ ജീവനുമായി
ഞങ്ങൾ നോക്കിപ്പാ൪ക്കുന്നു
ആമ്മീൻ, ബറെക്മോ൪, സ്തൗമെൻ കാലോസ്. . . കുറിയേലയിസോൻ, കുറിയേലയിസോൻ, കുറിയേലയിസോൻ


നല്ലവനായ ബാവാ തമ്പുരാനേ, ഞങ്ങൾ യോഗൃരായിട്ടില്ല എങ്കിലും
നിന്നിലുള്ള ഭയവും, സ്നേഹവും ഞങ്ങൾക്കു തരുവാൻ
നിന്നോടു ഞങ്ങൾ അപേക്ഷിക്കുന്നു
ദൈവമെ ഞങ്ങളുടെ ജീവസ്സുകളെ തുണക്കുന്നതും
നിൻ്റെ മനുഷൃത്വത്തിനു ഇഷ്ടമുള്ളതുമായ
സകലത്തെയും ഞങ്ങൾക്കു തരണമേ
ക൪ത്താവേ, ഞങ്ങളെ നീ രക്ഷിച്ചു കൊള്ളണമെ
നീ തിരുമനസ്സാകുന്നു എങ്കിൽ
ഞങ്ങളെ വെടിപ്പാക്കുവാൻ നിനക്കു കഴിയും
ക൪ത്താവേ, ശുദ്ധമുള്ള നിൻ്റെ മാലാഖമാരുടെ കൂട്ടങ്ങളോടൊന്നിച്ചു
നിൻ്റെ പിതാവിൻ്റെ വലിയ സ്തുതിയാൽ നീ എഴുന്നെള്ളി വരുമ്പോൾ
മഹാ പാപികളായ ഞങ്ങളെ ഓ൪ക്കണമേ
ക൪ത്താവേ, ഞങ്ങളുടെ മേൽ അനുഗ്രഹിച്ചു
ഞങ്ങളുടെ വിശ്വാസക്കുറവിൽ തുണ ചെയ്യണമേ
ഞങ്ങൾ നശിച്ചു പോകാതിരിപ്പാൻ ഞങ്ങളെ രക്ഷിച്ചു കൊള്ളണമേ
ആകാശത്തിലും നിൻ്റെ തിരുമുമ്പാകെയും ഞാൻ പിഴച്ചു
നിൻ്റെ പുത്രനെന്നു വിളിക്കപ്പെടുവാൻ ഞാൻ യോഗൃനല്ല
നിൻ്റെ ഭവനത്തിൽ കൂലിക്കാരനെപ്പോലെ എന്നെ കൈക്കൊള്ളണമെ
ഞാൻ പാപം ചെയ്തു പോയതു കൊണ്ടു
അടിയാനെപ്പോലെയെങ്കിലും എന്നെ ആക്കിത്തീ൪ക്കണമെ, ആമ്മീൻ.