St. Mary's Indian Orthodox Church 
Northern Virginia 
Home | About Us | Events | Contact Us 
വിശുദ്ധ ദനഹാ പെരുന്നാളിൽ
വെള്ളം ശുദ്ധീകരിക്കുന്ന ക്രമം
( പ്രദക്ഷിണ ഗീതം )

യോഹന്നാൻ തൻ സ്തുതി ഗീതം
യോ൪ദ്ദാൻ നദിയിൽ മുഴങ്ങുന്നു
താതനു തിരു ഹിതമിയലുന്ന
ദൈവത്തിന്നജ പോതമിതാ
പാവന റൂഹായിവനുപരി
പ്രാവെന്ന വിധം വെളിവായി
സ്വജനത്തൊടു പുറജാതികളേ!
ബഹുതര ഭാഷാ ഭാഷികളേ!
സ്തുതി ചെയ്തവനെ സ്തോത്രത്താ-
ലനവരതം നതി ചെയ്തീടിൻ
എനിയോനോ - അല്യൂറെദിനോൻ

നദി യോ൪ദ്ദാനിൽ താതൻ വാനതിലാ൪ത്തു
പ്രീതിയെഴും മൽ വൽസലനാം തനയനിവൻ
നൃപ മശിഹാ തൻ സ്നാനത്താൽ തിരുസഭയെ
സുതരെ മോദാൽ വൈദികലാരണിയിക്ക
വിനയ സമേതം സ്നാനം കൈക്കൊണ്ടുലകി-
ന്നമലത ചേ൪ത്തോൻ പരിശുദ്ധൻ ബഹുധനൃൻ
നദി യോ൪ദ്ദാനിൽ തനയൻ തൻ തലയിന്മേൽ
റൂഹായെക്കണ്ടാശ്ചരൃം ജനമാണ്ടു
താതൻ കതിരേ! ശുദ്ധി ജഗത്തിന്നരുളാൻ
യോ൪ദ്ദാനാ൪ന്നോരൊളിയേ! നിൻ പ്രഭ ധനൃം
പ്രഭയിൻ സുതരേ! സുപ്രഭ ജാതം ചെയ്തു
ഇപ്രഭ തന്നിൽ മോദിപ്പാൻ കാത്തിടുവിൻ
മണവാളൻ തൻ മണവറയിൽ ക്ഷണമുള്ളോ൪
നിങ്ങൾ ചാ൪ത്തിൻ സമുചിതമാം വസനങ്ങൾ
നദി യോ൪ദ്ദാനേ! മോദിച്ചീടുക നിന്നിൽ
സ്നാനമതേറ്റു രക്ഷകനാകും മശിഹാ
പിതൃ സുത റൂഹാ വിമലതയിൽ മൂന്നാകും
ക്നൂമാ യോ൪ദ്ദാൻ നദി തന്നിൽ ഘോഷിതമായ്
ബാറെക്മോ൪ - ശുബഹോ . . . മെന - ഓലം . . .
സ്വയമുൽഭൂതാ ആദിയുമന്തവുമെനൃേ
ത്രിത്വമതാകും പിതൃ സുത റൂഹാ! സ്തുതി തേ
മൊറിയോ . . .
കൂക്കോയോ

ചേ൪ത്തൂ സലിലം യോഹന്നാൻ സ്നാനത്തിനായ്
മുങ്ങീ ശുദ്ധീകരണം ചെയ്തതിനുൾ മശിഹാ
നീരിൽ നിന്നും തീരത്തേറുമ്പോൾ
അവനെ മാനിച്ചവനിയുമംബരവും
കതിരോൻ കതിരുകൾ ചായിച്ചു താര-കൾ കൂപ്പി
ആറ്റിൻ നിരയോടൂറ്റുകളെ വാഴ്ത്തിയ ദൈവത്തെ
ഹാലേലുയ്യ . . . ഉ - ഹാലേലുയ്യാ
നീരാട്ടം മണവാട്ടി കഴിച്ചേറുന്നേരം
കാത്തങ്ങവനീശൻ ദാവീദാറ്റരികിൽ നിന്നു
വീണയിലേവം പാടീ വിമല സഭേ
അഗതീ ത്വരിതം ശ്രീയാ൪ന്നോളേ നിൻ
രൂപം ഭൂപതി മോഹിപ്പാൻ പിതൃ ജന ഗേഹങ്ങൾ
കൈവിട്ടീടുക നീ രാജ്ഞീ പദമാ൪ജ്ജിച്ചല്ലോ
ഹാലേലുയ്യ . . . ഉ - ഹാലേലുയ്യാ
ബാറെക്മോ൪ - ശുബഹോ . . . മെന - ഓലം . . .
സ്നാനം ചെയ്വാൻ സുതനീശൻ യോ൪ദ്ദാൻ പൂകി
തീയും വിറകും കൂടാതെ ജലമൂഷ്മളമായി
വൈദികനെപ്പോൽ വന്നിഹ യൂഹനോൻ
ഉടയോൻ തല മേൽ വച്ചു വലതു കരം
പ്രാവെന്നോണം റൂഹ്ക്കുദിശാ പാറിത്താണു
യോ൪ദ്ദാൻ നദിയിലെ നീരിന്മേൽ ചെയ്താനാവാസം
ഹാലേലുയ്യ . . . ഉ - ഹാലേലുയ്യാ
പരിശുദ്ധൻ പരിശുദ്ധസുതൻ വിമലൻ ശ്രേഷ്ഠൻ
ദൈവത്തിന്നാദിമ വചനം ശുദ്ധി നമുക്കേകാൻ
സ്നാനത്തിന്നായ് വന്നിഹ നമ്മളുടെ
പാപം പോക്കാൻ സലിലത്തെ വാഴ്ത്തി
സാക്ഷാൽ ദൈവമിവൻ ദോഷം മായിക്കുന്നോൻ
സ്തുതി തേ യോ൪ദ്ദാൻ സ്നാനത്തിൽ തിരു ഹിതമാ൪ന്നോനേ
ഹാലേലുയ്യ . . . ഉ - ഹാലേലുയ്യാ
സുമ്മോറോ

സാഗരമേ! എന്തിനു നീ പാഞ്ഞു
യോ൪ദ്ദാനേ! എന്തിനു നീ പിൻവാങ്ങി
പെത്ഗോമൊ

ഹലേലുയ്യാ - ഉ - ഹലേലുയ്യാ നിന്നെ ദ൪ശിച്ചു ജലം ദേവേശാ
നിന്നെ ദ൪ശിച്ചു ജലം ഭീയാ൪ന്നു - ഹലേലുയ്യാ
ഏവൻഗേലിയോൻ

വി. യോഹന്നാൻ 4 : 4-42
സ്ലീബാ ആഘോഷം

കിഴക്ക്

പട്ടക്കാരൻ: ദൂതന്മാ൪ സേവിപ്പോനേ!
ജനം: ഈശാ നീ പരിശുദ്ധൻ
പട്ടക്കാരൻ: ക്രോബേന്മാ൪ വാഴ്ത്തുന്നോനേ!
ജനം: ശക്താ നീ പരിശുദ്ധൻ
പട്ടക്കാരൻ: സ്രാപ്പികൾ കദീശാ൪പ്പോനേ!
ജനം: മൃതിഹീനാ നീ പരിശുദ്ധൻ
പട്ടക്കാരൻ: പാപികളനുതാപത്തോട൪ഥിച്ചോതുന്നു
ജനം: ഞങ്ങൾക്കായ് സ്നാനമതേറ്റോനേ! കൃപ ചെയ്യേണം
പടിഞ്ഞാറ്

പട്ടക്കാരൻ: തീമയ൪ ഹാലൽ ചൊൽവോനേ!
ജനം: ഈശാ നീ പരിശുദ്ധൻ
പട്ടക്കാരൻ: ആത്മീയ൪ ശ്ലാഹിപ്പോനേ!
ജനം: ശക്താ നീ പരിശുദ്ധൻ
പട്ടക്കാരൻ: മണ്മയരാഘോഷിപ്പോനേ!
ജനം: മൃതിഹീനാ നീ പരിശുദ്ധൻ
പട്ടക്കാരൻ: പാപികളനുതാപത്തോട൪ഥിച്ചോതുന്നു
ജനം: ഞങ്ങൾക്കായ് സ്നാനമതേറ്റോനേ! കൃപ ചെയ്യേണം
വടക്ക്

പട്ടക്കാരൻ: മേലുള്ളോ൪ മാനിപ്പോനേ!
ജനം: ഈശാ നീ പരിശുദ്ധൻ
പട്ടക്കാരൻ: മദ്ധൃമ൪ കീ൪ത്തിക്കുന്നോനേ!
ജനം: ശക്താ നീ പരിശുദ്ധൻ
പട്ടക്കാരൻ: കീഴുള്ളോ൪ കൂപ്പുന്നോനേ!
ജനം: മൃതിഹീനാ നീ പരിശുദ്ധൻ
പട്ടക്കാരൻ: പാപികളനുതാപത്തോട൪ഥിച്ചോതുന്നു
ജനം: ഞങ്ങൾക്കായ് സ്നാനമതേറ്റോനേ! കൃപ ചെയ്യേണം
തെക്ക്

പട്ടക്കാരൻ: നാഥാ കൃപ ചെയ്തീടേണം
ജനം: നാഥാ കൃപ ചെയ്യുക കനിവാൽ
പട്ടക്കാരൻ: നാഥാ ക൪മ്മാ൪ഥനകളെ നീ
കൈക്കൊണ്ടും കൃപ ചെയ്തീടേണം
ജനം: ദേവേശാ തേ സ്തോത്രം
പട്ടക്കാരൻ: സ്രഷ്ടാവേ! തേ സ്തോത്രം
ജനം: പാപികളാം ദാസരിലലിയും മശിഹാ രാജാവേ!
സ്തോത്രം ബാറെക്മോ൪